ഇസ്ലാമാബാദ്: പാകിസ്താനില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രമതവാദികളുടെ ആക്രമണം. മതനിന്ദ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളില്‍ ഒരാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഇയാളെ കൊലപ്പെടുത്താനായാണ് തീവ്രമതവാദികള്‍ സംഘം ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
മുസ്ലീം പള്ളിയിലേയ്ക്ക് കല്ലെറിഞ്ഞു, പരിശുദ്ധമായ പോസ്റ്റര്‍ നാശമാക്കി, അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്ക് രണ്ട് പേര്‍ക്കെതിരെയാണ് പോലീസ് മതനിന്ദ കുറ്റം ചുമത്തി കേസ് എടുത്തത്. ഇവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിലേയ്ക്ക് തീവ്രമതവാദികള്‍ സംഘം ചേര്‍ന്ന് എത്തിയത്.
പ്രതിയെ വിട്ടുകിട്ടാന്‍ ഇരുമ്പ് വടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു തീവ്രമതവാദികളുടെ ആക്രമണം. ഇതോടെ സ്വയ രക്ഷയ്ക്കായി പോലീസുകാര്‍ ലോക്കപ്പില്‍ കയറി ഒളിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചും ലാത്തി ചാര്‍ജ് നടത്തിയുമാണ് അക്രമികളെ പിരിച്ചു വിട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Post Your Comments