ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലോവ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ സ്വന്തമാക്കി. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസി ഗോൾ കീപ്പർ മെൻഡി ഗോൾ വഴങ്ങിയതോടെയാണ് ഈ സീസണിലെ ഗോൾഡൻ ഗ്ലോവ് എഡേഴ്സൺ ഉറപ്പിച്ചത്. എഡേഴ്സൺ ഇത്തവണ 18 ക്ലീൻ ഷീറ്റുകളാണുള്ളത്. മെൻഡിക്ക് ഈ സീസണിൽ 16 ക്ലീൻ ഷീറ്റുകളാണുള്ളത്.
തുടർച്ചയായ രണ്ടാം സീസണിലും എഡേഴ്സൺ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ് നേടുന്നത്. ഇതിനു മുമ്പ് സിറ്റിയുടെ മുൻ ഗോൾ കീപ്പർ ജോ ഹാർട് മാത്രമാണ് തുടർച്ചയായ സീസണുകളിൽ ഗോൾഡൻ ഗ്ലോവ് നേടിയിട്ടുള്ളത്. ജോ ഹാർട് 2010 മുതൽ 2013 വരെ തുടർച്ചയായ മൂന്ന് സീസണുകളിൽ ഗോൾഡൻ ഗ്ലോവ് നേടിയിരുന്നു. അവസാന മൂന്ന് സീസണിലും ബ്രസീലിയൻ ഗോൾ കീപ്പർമാരാണ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത്.
Post Your Comments