നിങ്ങള്‍ ദുസ്വപ്‌നം കാണാറുണ്ടോ? അശുഭസ്വപ്നങ്ങള്‍ അപായസൂചനയാണോ? ആചാര്യന്മാര്‍ക്ക് മുമ്പില്‍ പലരും സംശയങ്ങള്‍ ഉയര്‍ത്തുന്നത് സര്‍വ്വസാധാരണം. സ്വപ്നത്തെ സംബന്ധിച്ച് ശാസ്ത്രം കൃത്യമായ ഒരു നിഗമനങ്ങള്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം.
ഉറക്കത്തില്‍ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ സ്വപ്‌നങ്ങളെ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നത് സര്‍വ്വസാധാരണം. സ്വപ്‌നത്തില്‍ കാണുന്ന വസ്തുക്കളെക്കൊണ്ട് ഫലവിശേഷമുണ്ടെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. ചില അശുഭസ്വപ്നങ്ങള്‍ മരണത്തിന്റെ സൂചനകളാണെന്നും വിശ്വാസമുണ്ട്. മാത്രമല്ല രോഗങ്ങളുടെ സൂചനയായും കാണാറുണ്ട്.
ചുവന്ന മാലയും ചുവന്ന വസ്ത്രവും ധരിച്ചു ചുവന്ന ശരീരമായി ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കൊണ്ടുപോയി എന്ന സ്വപ്‌നം കണ്ടാല്‍ രക്തപിത്തം പിടിച്ചു മ രിക്കും എന്നാണ് പറയാറ്. മുള്ളുള്ള വള്ളിയോ മുളയോ കരിമ്പനയോ ഹൃദയത്തില്‍ മുളച്ചുണ്ടായി എന്ന് സ്വപ്‌നം കാണുന്നതും അശുഭലക്ഷണമാണ്. അപ്പവും മുറുക്കും തിന്നുവെന്നു സ്വപ്‌നം കാണുകയും ഉണര്‍ന്നാല്‍ അതുപോലെയുള്ളത് ഛര്‍ദ്ദിക്കുകയും ചെയ്താല്‍ ഉടനെ ജീവനാശം വരുമെന്നും വിശ്വാസമുണ്ട്. ആദിത്യനോ ചന്ദ്രനോ ആകാശത്തില്‍ നിന്നും താഴെ വീണുവെന്നു സ്വപ്‌നം കണ്ടാല്‍ കണ്ണുനശിച്ചുപോകുമെന്നാണ് വിശ്വാസം.
Read Also: മുഖ്യമന്ത്രിയെയും മരുമകന്‍ റിയാസിനെയും പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍
പക്ഷികള്‍ വന്നു തലയില്‍ ഇരിക്കുക, ക്ഷൗരം ചെയ്യിക്കുക, കാക്ക കഴുകന്‍ തുടങ്ങിയവ ചുറ്റും വന്നു വളയുക, പ്രേതങ്ങള്‍, പിശാചുക്കള്‍, സ്ത്രീകള്‍, ദ്രാവിഡന്മാര്‍, ഗോമാംസം ഭക്ഷിക്കുന്നവര്‍ എന്നിവര്‍ ചുറ്റും വളയുക, ശ്മശാനത്തിലോ കുഴിയിലോ കിടക്കുക, പൊടിയിലോ ഭസ്മത്തിലോ വീഴുക, വെള്ളത്തിലോ ചേറിലോ കിണറ്റിലോ കുളത്തിലോ വീഴുക, ശക്തമായ ജലപ്രവാഹത്തില്‍പ്പെട്ട് ഒഴുകിപ്പോവുക,നൃത്തം ചെയ്യുക, വാദ്യഘോഷം മുഴക്കുക,ശരീരം വലുതാകുക, എണ്ണ തേയ്ക്കുക, കഞ്ഞി,ചോറ് മുതലായ വേവിച്ച അന്നം ഭക്ഷിക്കുക, യുദ്ധത്തിലോ വാദത്തിലോ മറ്റോ തോല്‍ക്കുക, ബന്ധനത്തില്‍പ്പെടുക,ഇരുട്ടില്‍പ്പെടുക, വിളക്ക്, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, പല്ലുകള്‍, ദേവപ്രതിമകള്‍, കണ്ണുകള്‍ എന്നിവ താഴേ വീഴുകയോ നശിക്കുകയോ ചെയ്യുക, കുന്നുകള്‍ ഇടിഞ്ഞുവീഴുക, ചുടുകാട്ടിലുള്ള ചിതയില്‍ കിടക്കുക,മത്സ്യത്താല്‍ ഗ്രഹിക്കപ്പെടുക തുടങ്ങിയവ സ്വപ്‌നത്തില്‍ തെളിഞ്ഞാല്‍ നന്നല്ല എന്ന് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments