കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ഷൈലജയെ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയെ ട്രോളിയും ഷൈലജയെ വാഴ്ത്തിയുമാണ് സാമൂഹ്യമാധ്യങ്ങള്‍ മന്ത്രിസഭാ വാര്‍ത്തകളെ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പി.എം മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെയും വലിയ തോതിലാണ് പരിഹസിക്കുന്നത്.
Read Also : ഈ മാറ്റങ്ങള്‍ പിണറായി കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി : എം.എ.ബേബി
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മാവന്‍; അമ്മാവന്‍ ചുട്ടത് മരിമോനിക്കായി എന്നാണ് ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചത്. ഇതു കിച്ചന്‍ ക്യാബിനറ്റ് ആണെന്ന വിമര്‍ശനവും ചില പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിക്കും മരുമകനുമെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍.
കെകെ ഷൈലജയെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് വെല്ലുവിളി ഉയരുമെന്ന ഭീഷണിയിലാണ് ഷൈലജയെ ഒഴിവാക്കിയതെന്നാണ് പ്രധാന വിമര്‍ശനം. നിയമസഭാ കോംപ്ലക്സും സെക്രട്ടറിയേറ്റ് കോംപ്ലക്സും ഒന്നുമല്ല, പെരുന്തച്ചന്‍ കോംപ്ലക്സാണ് കോംപ്ലക്സ് ! എന്നാണ് മറ്റൊരു പ്രൊഫൈല്‍ പരിഹസിക്കുന്നത്.
Post Your Comments