KeralaLatest NewsNews

കേന്ദ്രസർക്കാരിന്റെ കോവിഡ് മരുന്നായ ആയുഷ്‌- 64 വിതരണം ആരംഭിക്കുന്നു; മാനദണ്ഡങ്ങൾ അറിയാം

ഇരുപത് ദിവസത്തേക്കാണ് മരുന്നുകൾ നൽകുക.

തിരുവനന്തപുരം: കേന്ദ്രസർക്കാർ ആയുഷ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച ആയുഷ്‌- 64 എന്ന കോവിഡ് ചികിത്സാ ഗവേഷണ മരുന്ന്, പൂജപ്പുരയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ നിന്നും വിതരണം ആരംഭിക്കുന്നു.

മരുന്ന് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങൾ

1. കോവിഡ് പോസിറ്റീവ് രോഗികൾക്ക് മാത്രമാണ് മരുന്ന് നൽകുന്നത്

2. മരുന്ന് വാങ്ങാൻ വരുന്ന ദിവസത്തിന് 7 ദിവസത്തിന് ഉള്ളിൽ (കോവിഡ് +ve ആയി 7 ദിവസത്തിനുള്ളിൽ ) മരുന്ന് വാങ്ങിയിരിക്കണം

3. രോഗികൾ 18 നും 60 വയസിനും ഇടയിലുള്ളവരായിരിക്കണം

4. കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടിന്റെ കോപ്പി, രോഗിയുടെ ആധാർ കോപ്പി , രോഗിയുടെയും അടുത്ത ബന്ധുവിന്റെയും മൊബൈൽ നമ്പർ ) എന്നിവ നൽകണം.

5. മരുന്ന് വാങ്ങുന്നതിന് രോഗി വരേണ്ടതില്ല.
രോഗിയുടെ ബന്ധുക്കൾക്കോ പ്രതിനിധിക്കോ മേൽപ്പറഞ്ഞ രേഖകൾ ഹാജരാക്കി മരുന്ന് കൈപ്പറ്റാവുന്നതാണ്.

6. ഇരുപത് ദിവസത്തേക്കാണ് മരുന്നുകൾ നൽകുക.

7. മരുന്ന് വാങ്ങാൻ വരുന്നതിന് മുൻപ് തന്നെ രോഗികളുടെ മൊബൈൽ നമ്പറിലേക്ക് താഴെക്കൊടുത്തിട്ടുള്ള സത്യവാങ്മൂലം അയച്ചു കൊടുക്കുന്നതും രോഗ് അത് കണ്ടു എന്ന് മെസേജ് അയച്ച ഓഫീസറുടെ നമ്പറിലേക്ക് തിരികെ അയയ്ക്കേണ്ടതുമാണ്. അതിനു ശേഷം മാത്രമേ മരുന്ന് dispense ചെയ്യുകയുള്ളൂ.

Read Also: മുഖ്യമന്ത്രിയെയും മരുമകന്‍ റിയാസിനെയും പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

8. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന രോഗികളെ ആദ്യദിവസം മുതൽ നിശ്ചിത ഇടവേളകളിൽ ഡോക്ടർമാർ ആരോഗ്യ പുരോഗതി മനസിലാക്കുന്നതിന് നേരിട്ട് വിളിക്കുന്നതാണ്. ആ സന്ദർഭത്തിൽ ഡോക്ടർമാർക്ക് വിവരങ്ങൾ കൈമാറേണ്ടതാണ്.

9. നിലവിൽ മറ്റു മരുന്നുകൾ കഴിക്കുന്നവർക്ക് അതോടൊപ്പം ഇത് കഴിക്കാവുന്നതാണ്.

10. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും ഈ മരുന്ന് നൽകുന്നതല്ല

11. മരുന്ന് കഴിക്കുന്ന രോഗികൾ ആയുർ സഞ്ജീവനി എന്ന app സ്വന്തം ഫോണിലോ അതിന് സൗകര്യമില്ലാത്ത പക്ഷം അടുത്ത ബന്ധുവിന്റെ ഫോണിലോ ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് പൂജപ്പുരയിലെ കേന്ദ്ര സർക്കാർ ആയുർ വേദ ഗവേഷണ കേന്ദ്രത്തിലോ താഴെപ്പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Dr എമി എസ് സുരേന്ദ്രൻ

Mob -9995832813

Dr സിനിമോൾ

Mob -9446519427

shortlink

Related Articles

Post Your Comments

Related Articles


Back to top button