COVID 19Latest NewsNewsIndia

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2,67,334 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയർന്നിരിക്കുന്നു. 3,89,851പേര്‍ രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 28,438 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52,898 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 679 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകള്‍ 4,19,727.

shortlink

Related Articles

Post Your Comments

Related Articles


Back to top button