Latest NewsNewsIndia

കോവിഡ് കെയർ സെന്ററിലെ വൃത്തിഹീനമായ ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎൽഎ

ഭോപ്പാൽ : കോവിഡ് കെയർ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎൽഎ. റേവയിലെ ബിജെപി എംപി ജനാർദ്ദൻ മിശ്രയാണ് മൗ​ഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് കെയർ സെന്ററിലെ ടോയ്‍ലെറ്റ് വൃത്തിയാക്കിയിരിക്കുന്നത്.

ടോയ്‍ലെറ്റിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നിൽക്കാതെ കയ്യുറകൾ ധരിച്ച് ജനാർദ്ദൻ മിശ്ര ടോയ്‍ലെറ്റ് വൃത്തിയാക്കാൻ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്‍ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം ഉദ്യോ​ഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. കോവിഡ് കെയർ സെന്ററിൽ സുരക്ഷിതമായ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ

ഒരു ജോലിയെയും ചെറുതോ വലുതോ ആയി കാണേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാർ മുതൽ സ്വീപ്പർമാർ വരെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുന്നു. ടോയ്‍ലെറ്റ് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. അതുകണ്ടപ്പോൾ ഞാൻ വൃത്തിയാക്കി. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടി വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ജനാർദ്ദൻ മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button