Latest NewsIndiaNews

നടൻ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ : ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു വിജയ്കാന്ത്. കഴിഞ്ഞ വർഷം നേരിയ കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button