ചെന്നൈ: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. മേയ് 26, 27 തീയതികളില്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ വിദഗ്ദ്ധരില്‍ ഒരാളായ പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്‍ നല്കുന്ന മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് വിഷം കുത്തിവച്ച്; ഭര്‍ത്താവ് അറസ്റ്റില്‍
അതേസമയം, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മേയ് ആറിന് പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ രണ്ടാം ഘട്ട പ്രവചനമായ എക്സറ്റന്‍ഡഡ് റേഞ്ച് ഫോര്കാസ്റ്റിലാണ് ഈ പ്രവചനം. രാജ്യത്ത് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ 70 ശതമാനവും നല്കുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണ് കേരളത്തില്‍ സാധാരണ എത്തുന്നത് ജൂണ്‍ ഒന്നിനാണ്.
Post Your Comments