തിരുവനന്തപുരം: കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി. ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം. കേരളരാഷ്ട്രീയത്തിനും ജനങ്ങള്‍ക്കും ഇത് ഗുണകരമാകും. സിപിഎം നല്കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.
Read Also : കെ.കെ.ശൈലജയുടെ കൈകളില്‍ സേഫ് ആയിരുന്ന ആരോഗ്യവകുപ്പ് ഇനി വീണാ ജോര്‍ജിന്
പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും കെ.കെ.ഷൈലജയെ ഒഴിവാക്കിയ നടപടിയില്‍ അതൃപ്തി പ്രകടമാകുകയാണ്. പാര്‍ട്ടി ദേശീയ തലത്തില്‍ പോലും തീരുമാനത്തിനെതിര വിമര്‍ശനങ്ങള്‍ ഉയരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു.
Post Your Comments