Latest NewsKeralaNews

മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശം; കെ കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിൽ പരിഹാസവുമായി ബിജെപി വക്താവ്‌ സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: പ്രഗത്ഭരായ പുതുമുഖങ്ങളുടെ സാന്നിദ്ധ്യം മന്ത്രിസഭക്ക് മിഴിവേകും; നിയുക്ത മന്ത്രിമാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് ജലീൽ

കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം നൽകാത്തതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;

മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

Read Also: പെണ്ണിനെന്താ കുഴപ്പം; ഗൗരിയമ്മയോടൊപ്പമുള്ള കെ കെ ശൈലജയുടെ ചിത്രം പങ്കുവെച്ച് റിമാ കല്ലിങ്കൽ

https://www.facebook.com/Sandeepvarierbjp/posts/5532031800171874

shortlink

Related Articles

Post Your Comments

Related Articles


Back to top button