KeralaLatest NewsIndiaNews

സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്

രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിക്കസേര വിവാദത്തിലേക്ക്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയത് മുഖ്യമന്ത്രിയുടെ മരുകമകൻ എന്ന ലേബൽ കാരണമാണെന്ന ആരോപണം ശക്തമാകുന്നു. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളനെന്നാണ് റിയാസിനെ അഡ്വ. എസ് സുരേഷ് പരിഹസിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബന്ധു നിയമനം… മന്ത്രിസഭയിലും…!
സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ
റിയാസാണ് താരം !!.
കേരളത്തിലെ CPM ന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാർട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മയാണ്…
മറ്റൊരു താരം
രക്തസാക്ഷി സഖാക്കളെ ഓർമ്മയുണ്ടോ?
പുഷ്പനെ അറിയാമോ ?സഖാക്കളെ…
ജാഗ്രതൈ !!!!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button