തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴിയുള്ള യാത്രയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കേരള – തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ഇഞ്ചിവിള ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ചു.
Also Read: ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 5,000ത്തില്‍ താഴെ
കോവിഡ് 19 ജാഗ്രത വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടന്ന് വരാന്‍ അനുവദിക്കുന്നത്. പോലീസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് ഇവിടെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്തല്‍മോളജിയും പുലയന്നാര്‍കൊട്ടയിലെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലും കളക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനുവും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വളരെ അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ള കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ തീരദേശ പ്രദേശങ്ങളായ സൗത്ത് കൊല്ലങ്കോട്, പോയ്പള്ളിവിളാകം, പരുത്തിയൂര്‍, പൊഴിക്കര ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി.
Post Your Comments