കൊൽക്കത്ത : നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചുള്ള സിബിഐ സ്പെഷ്യല്‍ കോടതിയുടെ വിധി കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ അറസ്റ്റ് ചെയ്ത് നാല് ടിഎംസി നേതാക്കള്‍ മെയ് 19 വരെ സിബിഐയുടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സെന്‍ട്രല്‍ ഏജന്‍സി രാഷട്രീയ നാടകം കളിക്കുകയായണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടുത്തിടെ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിനുള്ള പക പോക്കലാണ് സിബിഐ കൊണ്ടുള്ള അറസ്റ്റ് എന്ന് ടിഎംസി നേതാക്കള്‍ കുറ്റപ്പെടുത്തി.2014 ല്‍ ഒരു ന്യൂസ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഈ നാല് ടിഎംസി നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് ക്യാമറയില്‍ വ്യക്തമായിരുന്നു. ഈ നാല് ടിഎംസി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ കൊല്‍ക്കത്ത നഗരത്തില്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.
കൊല്‍ക്കത്തയിലെ നിസാം പാലസില്‍ സ്ഥിതി ചെയ്യുന്ന സിബിഐ ഓഫീസിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറസ്റ്റിലായവരുടെ ബന്ധുക്കളെ കൂട്ടി എത്തിയിരുന്നു. ശേഷം തന്നെയും കൂടി അറസ്റ്റ് ചെയ്യൂ എന്ന് മമത ആവശ്യപ്പെടുകയും. തുടര്‍ന്ന് സിബിഐ ഓഫീസിന്റെ പുറത്ത് വന്‍ പ്രതിഷേധവും ബഹളവുമാണ് അരങ്ങേറിയത്. പ്രതിഷേധം സംഘടിപ്പിച്ച ടിഎംസി പ്രവര്‍ത്തകള്‍ സിബിഐയുടെ ഓഫീസിലേക്ക് കല്ലുകളും മറ്റും എറിയുകയും ചെയ്തു.
ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബംഗാളിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. നാരദ കൈക്കൂലിക്കേസില്‍ നാല് കുറ്റാരോപിതര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. നാരദയുടെ ഒളിക്യാമറയില്‍ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും.
Post Your Comments