Latest NewsNewsIndia

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ല; മമതയ്ക്ക് നേരെ തിരിഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

നാരദ കേസിൽ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. സംസ്ഥാനത്തെ രാഷ്ട്രീയനാടകങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചാണ് കൊൽക്കത്ത ഹൈക്കോടതി രംഗത്ത് എത്തിയത്. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനർജിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്നും കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. നാരദ കേസിൽ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.

Read Also: പൂജാരിമാര്‍ പാതി നഗ്‌നരായി നില്‍ക്കുന്നതില്‍ എതിര്‍പ്പില്ല; ക്ഷേത്രത്തിലേക്കെത്തിയ തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍

കൂടാതെ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണ സമരത്തെ ഹൈക്കോടതി നിശിതമായി വിമർശിച്ചു. രാഷ്‍ട്രീയനേതാക്കൾ പ്രതികളാകുമ്പോൾ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രതിഷേധം അനുവദിച്ചാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തി. നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ അരങ്ങേറിയിരുന്നു. വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂൽ മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കീം, സുബ്രദാ മുഖര്‍ജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റര്‍ജി എന്നിവരെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. നേതാക്കളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെയും അറസ്റ്റ് ചെയ്യു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി കുത്തിയിരുന്ന് മമത പ്രതിഷേധിക്കുകയായിരുന്നു. പുറത്ത് തൃണമൂൽ പ്രവര്‍ത്തകരും തടിച്ചുകൂടി. ബാരിക്കേഡുകൾ തകര്‍ത്ത ഇവര്‍ സിബിഐ ഓഫീസിന് നേരെ കല്ലേറും നടത്തി. മണിക്കൂറുകൾ സംഘര്‍ഷം നീണ്ടു. ആറുമണിക്കൂറിലധികം സിബിഐ ഓഫീസിനുള്ളിൽ മമത പ്രതിഷേധവുമായി തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button