Latest NewsKeralaNews

മന്ത്രിസ്ഥാനം രണ്ടാം ഊഴത്തിലായതിന് കാരണം ആരോപണമല്ല; പ്രതികരണവുമായി ഗണേഷ് കുമാര്‍

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഗണേഷിനെതിരെ പരാതി ഉയര്‍ന്നത്

കൊല്ലം: മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം സഹോദരിയുടെ ആരോപണമല്ലെന്ന് കെ.ബി ഗണേഷ് കുമാര്‍. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കാരണം രാഷ്ട്രീയപരമാണെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

Also Read: സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഗണേഷിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. അന്തരിച്ച പിതാവ് ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസാണ് പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടിരുന്നു.

കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് ആദ്യ ടേം മന്ത്രിസ്ഥാനത്തു നിന്ന് നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തില്‍ ഉഷയ്ക്ക് സ്വത്ത് നല്‍കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഗണേഷിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് സഹോദരിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഗണേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button