തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണും തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നിലനില്‍ക്കേ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുളള തീരുമാനത്തിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോള്‍ ആളെ വിളിച്ചുകൂട്ടിയുള്ള സത്യപ്രതിജ്ഞയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഇടതുമുന്നണിയേയും സര്‍ക്കാരിനേയും പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കുടുംബാംഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം കേട്ടാണ് ശിവദാസന്‍ സഖാവ് ഭാര്യയെ വിട്ട് പൂട്ടിക്കിടന്ന പത്തായപ്പുരയിലേക്ക് താമസം മാറ്റിയത്. പത്തായപ്പുരയിലിരുന്ന് യു ട്യൂബ് തുറന്നപ്പോള്‍ ദാ കാണുന്നു മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചു മകളെയുമെല്ലാം ചേര്‍ത്തു പിടിച്ച് പൂത്തിരി കത്തിക്കുന്നു….! ഭാര്യയോടുള്ള അകലത്തെക്കാള്‍ സന്ധ്യകളില്‍ കൂട്ടുകാരുമൊത്തുള്ള കമ്പനിയടി നടക്കില്ലല്ലോ എന്നതായിരുന്നു സഖാവിന്റെ വലിയ വിഷമം.
ഇതിപ്പോ ലോക് ഡൗണായി, ട്രിപ്പിള്‍ ലോക് ഡൗണായി. പുറത്തിറങ്ങിയാല്‍ പോലീസ് പിടിക്കുമെന്നു റപ്പായതിനാല്‍ ഒരാഴ്ച മൂന്നു നേരവും കഞ്ഞിയും പയറും കഴിക്കാനാണ് ശിവദാസന്‍ സഖാവിന്റെ തീരുമാനം… മീനൊക്കെ നിര്‍ബന്ധമാണെങ്കിലും നമ്മടെ പാര്‍ട്ടിക്കു വേണ്ടി കൂടിയല്ലേ എന്ന് കരുതി സഹിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടി ആപ്പീസിലെ കേക്കു മുറി ചിത്രം നേതാക്കള്‍ ഫേസ് ബുക്കില്‍ പോസ്റ്റിയത്….
നാലടി വീതിയുള്ള വെല്‍വെറ്റ് കേക്ക് മുറിക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ….
അഞ്ചാം പിറന്നാളിന് കേക്ക് മുറിച്ച ഉണ്ണിക്കുട്ടനും ഫ്രണ്ട്‌സും പോലും ഇതിലും സാമൂഹ്യ അകലം പാലിച്ചെന്ന് നെടുവീര്‍പ്പോടെയാണ് സഖാവ് ഓര്‍ത്തത്…. മാത്രവുമല്ല ഗുരുതരാവസ്ഥയിലെന്ന് കേട്ട ‘പച്ചക്കറി അച്ഛന്‍ ‘പോലും ചിരിച്ചു കൊണ്ട് കേക്ക് നോക്കി നില്‍ക്കുന്നു ! അയലത്തെ അമ്പിളിയുടെ കല്യാണത്തിന് ആറു പേരില്‍ കൂടുതല്‍ പറ്റാത്തതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് ഭാര്യ പറഞ്ഞിരുന്നു. കുഞ്ഞിലെ മുതല്‍ കണ്ടുവരുന്ന കുട്ടിയാണ്….
അപ്പോഴാണ് 500 പേരെ കൂട്ടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്…! കൊറോണ വി.ഐ.പി കളെ പിടിക്കില്ല എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞിട്ടുണ്ടോയെന്ന് സഖാവ് ആത്മഗതം പറഞ്ഞു. ഇനിയിപ്പോ എന്തു വേണമെന്ന ആശയക്കുഴപ്പത്തിലാണ് സഖാവ് ശിവദാസന്‍. കുടുംബത്തിലെ സാമൂഹ്യ അകലം തുടരണോ? കൂട്ടുകാരുമൊത്തുള്ള കമ്പനിയടിയിലേക്ക് മടങ്ങണോ ? ഉണ്ണിക്കുട്ടനെ കൂടെയിരുത്തി സൈക്കിള്‍ ചവിട്ടണോ? പക്ഷേ കമ്മ്യൂണിസ്റ്റുകാരന് വ്യക്തിയല്ല പാര്‍ട്ടിയാണ് മുഖ്യമെന്നതിനാല്‍ പാര്‍ട്ടി തീരുമാനത്തിന് കാക്കുകയാണ് സഖാവ് ശിവദാസന്‍…
Post Your Comments