തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി കെ കെ ശൈലജ. പാര്‍ട്ടി വിപ്പ് സ്ഥാനമാണ് ഇത്തവണ ഷൈലജയ്ക്ക് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രതിച്ഛായുണ്ടായിരുന്ന ഷൈലജയെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ ഭേദമന്യേ ഏവരെയും ഞെട്ടിച്ചു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു. എന്നിട്ടു കൂടി ശൈലജയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന ചോദ്യം ഉടലെടുക്കുന്നു.
ഇന്നു രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് ശൈലജയെ ഒഴിവാക്കാമെന്ന് തീരുമാനിച്ചത്. കോടിയേരി ബാലകൃഷ്ണനാണ് പുതിയ മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. ഡബിൾ ടേം വേണ്ടെന്ന പാർട്ടി നിലപാട് ശൈലജയ്ക്ക് മാത്രമായി ഇളവ് ചെയ്യാൻ സാധ്യമല്ലെന്നായിരുന്നു കോടിയേരിയുടെ ഭാഷ്യം. 88 അംഗ സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും കോടിയേരിയെ അനുകൂലിച്ചു. ശൈലജ മന്ത്രിയാകേണ്ടെന്ന കോടിയേരിയുടെ താൽപ്പര്യം തന്നെയായിരുന്നു ബഹുഭൂരിപക്ഷം ആളുകൾക്കും ഉണ്ടായിരുന്നത്.
ഏഴുപേര്‍ മാത്രമാണ് ഷൈലജയ്ക്ക് വേണ്ടി വാദിച്ചത്. എംവി ജയരാജന്‍ ശൈലജയ്ക്ക് വേണ്ടി തുടക്കം മുതൽ വാദിച്ചെങ്കിലും വിലപോയില്ല. ഇതു ശരികേടാണെന്ന ജയരാജന്റെ വാദം മറ്റു മുതിര്‍ന്ന നേതാക്കള്‍ അതിനെ തള്ളി. ഇതോടെ ശൈലജയെ മാറ്റി നിര്‍ത്തണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.
Post Your Comments