Latest NewsNewsIndia

ടൗട്ടെ ചുഴലിക്കാറ്റ്, യുദ്ധക്കപ്പലുകളും വ്യോമ സംവിധാനങ്ങളും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ച് നാവികസേന

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ ബോട്ടുകളില്‍ നിന്നുളള എസ്.ഒ.എസ് കോളുകള്‍ക്ക് മറുപടിയായി തങ്ങളുടെ യുദ്ധക്കപ്പലുകളും വ്യോമ സംവിധാനങ്ങളും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ച് നാവികസേന. ബോംബെ ഹൈ മേഖലയില്‍ ഹീര ഓയില്‍ ഫീല്‍ഡ്‌സിനു സമീപം 273 പേര്‍ കുടുങ്ങിക്കിടക്കുന്നതായി നാവികസേനയ്ക്ക് സന്ദേശം ലഭിച്ചിരുന്നു.

Read Also : കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്ത് കനത്ത നാശം; പുലിമുട്ട് തകര്‍ന്നു

പി.305 എന്ന നൗകയില്‍ നിന്നുമാണ് നാവികസേനയ്ക്ക് സന്ദേശം ലഭിച്ചത്. ഇവരെ സഹായിക്കുന്നതിനായി ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് തല്‍വാര്‍ എന്നീ കപ്പലുകള്‍ നാവിക സേന അയച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തിനായി മറ്റു കപ്പലുകളും വിമാനങ്ങളും സേന അയക്കുന്നുണ്ട്.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നാശം വിതച്ചതിനുശേഷം ഇപ്പോള്‍ തെക്കന്‍ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ് ടൗട്ടെ. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാവുകയും തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുകയും ചെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button