
ന്യൂഡൽഹി : എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് രോഗബാധ വരാത്തതെന്ന് ബിജെപി എം.പി പ്രഗാ സിംഗ് താക്കൂർ. ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയിൽ നിന്നും സംരക്ഷിക്കുമെന്നും കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാമെന്നും പ്രഗ്യാ സിംഗ് താക്കൂർ പറഞ്ഞു.
ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Post Your Comments