കോവിഡിനെ തുടർന്ന് താൽക്കാലികമായി ഉപേക്ഷിച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താൻ സാധ്യത. ഇംഗ്ലീഷ് കൗണ്ടി ക്ലബുകളാണ് മത്സരം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഐപിഎൽ നടത്തുന്നതുമായി സംബന്ധിച്ച് വിവിധ കൗണ്ടി ക്ലബുകൾ ഇംഗ്ലണ്ട് ആൻറ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് കത്തയച്ചിട്ടുണ്ട്.
വാർവിക്ക്ഷെയർ, സുരെ, മാർലെബോനോ, ലങ്കാഷെയർ എന്നീ ക്ലബുകളാണ് ഐപിഎല്ലിന് വേദിയൊരുക്കാൻ മുന്നോട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട ബിസിസിഐയുമായി ചർച്ച തുടരുകയാണെന്ന് ബോർഡ് അറിയിച്ചു. സെപ്തംബർ അവസാനത്തോടെ മത്സരങ്ങൾ നടത്താമെന്നാണ് കൗണ്ടി ക്ലബുകൾ അഭിപ്രായമുന്നയിച്ചിരിക്കുന്നത്.
നേരത്തെ മെയ് 30നുള്ളിൽ പൂർത്തിയാവുന്ന രീതിയിലാണ് ഐപിഎൽ ക്രമീകരിച്ചിരുന്നത്. എന്നാൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങൾക്ക് ശേഷം ടൂർണമെന്റ് താൽക്കാലികമായി നിർത്തുകയായിരുന്നു.
Post Your Comments