ന്യൂഡല്‍ഹി : ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു.
ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നും ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി പറഞ്ഞു.
Read Also : ടൗട്ടേ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 68 വീടുകള്‍ പൂര്‍ണമായും 1464 വീടുകള്‍ ഭാഗികമായും തകര്‍ന്നു
‘കോവിഡ് ബാധിച്ച കോശങ്ങളില്‍ നേരിട്ടാണ് മരുന്ന് പ്രവര്‍ത്തിക്കുക. വൈറസ് മറ്റു ആരോഗ്യകരമായ കോശങ്ങളിലേക്ക് കടക്കുന്നതിനെ ഇത് തടഞ്ഞ് നിര്‍ത്തും. രോഗപ്രതിരോധമായും ഇത് പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതല്‍ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ടെന്നും ജി.സതീഷ് റെഡ്ഡി പറഞ്ഞു.
Post Your Comments