ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ ഹിന്ദിയിലും പതിനാല് പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19-ന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഘലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നിലവില്‍ കോവിഡിന്റെ വകഭേദങ്ങളെ കുറിച്ച് പഠിക്കാന്‍ 10 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് ഇത്.
Post Your Comments