Latest NewsKeralaNewsInternational

തീവ്രവാദികൾക്ക് വേണ്ടി ഷേവ് ഗാഷ പറയുന്നവർ അവഗണിച്ചാലും സൗമ്യയ്ക്കൊപ്പം ഇസ്രായേൽ എന്നുമുണ്ടാകും; ജിതിൻ കെ ജേക്കബ്

പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിനിടെ പലസ്തീൻ വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന് ആക്ഷേപമുയർന്നിരുന്നു. സൗമ്യയുടെ ഭൗതികശരീരം സ്വീകരിക്കാൻ സർക്കാർ പ്രതിനിധികൾ ആരും തന്നെ എത്തിയിരുന്നില്ല. സൗമ്യയെ സർക്കാർ അവഗണിച്ചാലും അവരുടെ കുടുംബത്തോടൊപ്പം ഇസ്രയേൽ എന്നുമുണ്ടാകുമെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ്. ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ സംസ്‌ക്കാര ശുഷ്രൂഷയിൽ പങ്കെടുക്കാനും, കുടുംബാങ്ങങ്ങളെ ആശ്വസിപ്പിക്കാനും, കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്താനും ഇസ്രായേലിന്റെ ഇന്ത്യൻ എംബസിയുടെ Consul General, Jonathan Zadka നേരിട്ട് എത്തി.
സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും തീവ്രവാദി ആക്രമണം പേടിച്ചു ബങ്കറുകളിൽ കഴിയുകയും ചെയ്തിട്ടും ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ തീവ്രവാദികൾക്ക് അനുകൂലമായ നിലപാടിൽ ആണ്.
സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊണ്ടുവന്നപ്പോൾ സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. മതതീവ്രദികളെ പേടിച്ചു രാഷ്ട്രീയ നേതാക്കൾ ഓടി ഒളിക്കുന്നു. ഭരണകൂടം ആ കുടുംബത്തിന്റെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കുന്നു. ഇത്രകണ്ട് അവഗണിക്കാൻ മതതീവ്രവാദികൾ അത്രയ്ക്ക് നിങ്ങളെ കീഴടക്കിയിരിക്കുന്നുവോ? സൗമ്യ സന്തോഷ്‌ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ രക്തസാക്ഷി ആയതുകൊണ്ടാണോ പേടിപ്പിക്കുന്ന ഈ നിശബ്ദത? മതതീവ്രവാദിക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്ന് ചേർന്ന് പ്രമേയം പാസ്സാക്കിയ നാടാണിത്. ആഗോള തീവ്രവാദി കൊല്ലപെടുമ്പോൾ അവരെ പുകഴ്ത്തി കവിത എഴുതുന്ന മന്ത്രിമാർ ഉള്ള നാട്, സുപ്രീം കോടതി തൂക്കിക്കൊല്ലാൻ വിധിച്ച തീവ്രവാദിക്ക് വേണ്ടി സമൂഹ പ്രാർത്ഥന വരെ നടത്തും. പക്ഷെ തീവ്രവാദി ആക്രമണത്തിൽ ഒരു നിരപരാധി കൊല്ലപ്പെട്ടപ്പോൾ മൗനം മാത്രം. എന്തായാലും പലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി ഷേവ് ഗാഷ എന്ന് പറഞ്ഞു തെരുവിലിറങ്ങുന്ന ചെറ്റകൾ ആ കുടുംബത്തെ അവഗണിച്ചാലും ആ കുടുംബത്തെ സഹായിക്കാൻ ഇസ്രായേൽ എന്നുമുണ്ടാകും. മതതീവ്രവാദികൾക്ക് കീഴടങ്ങിയിരിക്കുന്നത് നിങ്ങൾ അല്ലേ, അവരുടെ മുന്നിൽ തോൽക്കില്ല എന്നും ലോകസമാധാനത്തിന് ഭീഷണിയായ അക്കൂട്ടരേ തുടച്ചു നീക്കാൻ ഏതറ്റം വരെ പോകുന്നവരും ഇവിടെയുണ്ട്.
ജന്മനാട് അവഗണിച്ച സൗമ്യ സന്തോഷിന് ആദരാജ്ഞലികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button