ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്താനായി സംഘപരിവാർ സംഘടനയായ സേവാഭാരതിക്ക് ട്വിറ്റർ 18 കോടി രൂപ കൈമാറി. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇൻറർനാഷണലിന് രണ്ടര മില്യൺ ഡോളർ (18,31,97,750 രൂപ) നൽകിയതായി ട്വിറ്റർ മേധാവി ജാക്ക് ഡോർസേയാണ് അറിയിച്ചത്.
ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയടക്കമുള്ള ഉപകരണങ്ങൾ വാങ്ങാനാണ് പണം നൽകിയത്. ഹെൽപ്പ് ഇന്ത്യ ഡിഫീറ്റ് കൊവിഡ് ക്യാമ്പയിനു വേണ്ടിയാണ് സംഭാവന. ഇതോടെ സേവാ ഭാരതിക്ക് കോവിഡിൻറെ പേരിൽ വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമായി ഇതിനകം 128 കോടി രൂപ ലഭിച്ചതായി സേവാ ഇൻറർനാഷണൽ ഫണ്ട് ഡെവല്പ്‌മെൻറ് വൈസ് പ്രസിഡൻറ് സന്ദീപ് ഖാഡേക്കർ അറിയിച്ചു.
കാമ്പയിൻറെ ഭാഗമായി ഇന്ത്യയിലെ മൂന്ന് സംഘടനകൾക്ക് മൊത്തം 110 കോടിയിലേറെ രൂപ നൽകുമെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സന്നദ്ധ സംഘടനയായ ‘കെയറി’ന് 74 കോടി രൂപയും സേവ ഇൻറർനാഷണലിനും എയ്ഡ് ഇന്ത്യ എന്ന സംഘടനയ്ക്കും 18 കോടി വീതവുമാണ് നൽകിയത്.
Post Your Comments