NattuvarthaLatest NewsNews

കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ 1349 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകരുൾപ്പെടെ സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5270 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3004 പേര്‍ രോഗമുക്തരായി. 14581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 161039 പേര്‍ കോവിഡ് ബാധിതരായി. 145595 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61489 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button