Latest NewsIndiaNews

ആവിപിടിയ്ക്കല്‍ കോവിഡ് ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമല്ല : ശ്വാസകോശം കേടാകുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ആവി പിടിക്കല്‍ കോവിഡ് ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തില്‍ ആവി പിടിക്കുന്നത് ശ്വാസകോശം കേടുവരുത്തുമെന്ന് മന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.

കോവിഡിനെതിരായ പ്രതിരോധ നടപടികളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒന്നാണ് ആവി പിടിക്കല്‍. തമിഴ്നാട്ടില്‍ പലയിടത്തും പൊതു ഇടങ്ങളില്‍ ആവിപിടിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഡോക്ടറുടെ ഉപദേശമില്ലാതെ ആവി പിടിക്കല്‍ പോലെയുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ നിര്‍ദേശമില്ലാതെ ഇങ്ങനെ ചെയ്യുന്നത് ശ്വാസകോശം കേടുവരുത്താന്‍ ഇടയാക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്. സ്വയം ചികിത്സയിലേക്കു നീങ്ങുന്നത് അപകടം വരുത്തിവയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button