Latest NewsKeralaNews

തലസ്ഥാന നഗരത്തിൽ ഇരട്ട പൂട്ട്; മരുന്ന് പൊലീസ് എത്തിക്കും; വിട്ടുവീഴ്ചയില്ലെന്ന് കമ്മീഷണർ

നഗരത്തിലേക്ക് പ്രവേശിക്കാൻ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കർശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീൻ ലംഘനം തടയാൻ നൂറിലേറെ ബൈക്ക് പട്രോൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ഭീതി വിട്ടു മാറുന്നില്ല ; മഹാരാഷ്ട്രയിൽ കനത്ത മഴയ്ക്ക് സാധ്യത

എന്നാൽ ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാൽ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാൻ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button