COVID 19KeralaLatest NewsNews

ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ക്ക് സാധ്യത ;പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ

പത്തനംതിട്ട : കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എംഎസ്‍എഫ് നേതാവിന്‍റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താത്ത പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്‍തത്. ഇയാളുടെ സമ്പർക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് നിഗമനം.

യുഡിഎഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളിലും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദാരിക്കുന്ന ചടങ്ങുകളിലും മറ്റും ഇയാൾ പങ്കെടുത്തിരുന്നു. ഈ പരിപാടികളിൽ പങ്കെടുത്തവരിൽ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്. ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും ഇയാൾ എത്തിയിട്ടുണ്ട്. ഇയാളുടെ അച്ഛന്റെ റേഷൻ കടയിലും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ എത്തിയിട്ടുണ്ട്. കൂടുതൽ ഉറവിടം അറിയാത്ത കേസുകൾ ഉണ്ടാവുമെന്നാണ് കണക്കുക്കൂട്ടൽ.

അതേസമയം കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button