ഇസ്ലാമാബാദ് : ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രണ്ട് വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമാക്കി മാറ്റി ചില ലോകമാദ്ധ്യമങ്ങള്‍. ഇസ്രായേലിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പാക് ചാനലായ ബോള്‍ ന്യൂസ് . ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുകയാണെന്നും , ജൂത ഭരണകൂടത്തിനെതിരെ ‘ജിഹാദ്’ നടത്തണമെന്നുമാണ് ‘ബോള്‍ ന്യൂസ്’ മുസ്ലിം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് . ”ടൈം ഫോര്‍ ജിഹാദ് ഇസ്രായേല്‍ Vs പലസ്തീന്‍” എന്ന പരിപാടിയ്ക്കിടയിലാണ് ഈ പരാമര്‍ശം.
Read Also : ഇസ്രായേലിനും പലസ്തീനുമിടയില്‍ സന്തുലിതമായ നിലപാടെടുത്ത ഇന്ത്യ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു
ഖുറാനിലെ ഒന്‍പതാം അധ്യായം സൂറ-ഇ-തൗബ എടുത്തുകാട്ടിക്കൊണ്ടാണ് ഷോയുടെ അവതാരകനായ നൂര്‍ ഉല്‍ അര്‍ഫീന്റെ പ്രസ്താവന . ”ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ ദുരന്തം നടക്കുകയാണ് . ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതിനു മുമ്പ്, അത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്നാണ് ഖുറാന്‍ ഉപദേശിക്കുന്നതെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാം’ . ‘ എന്ന ആമുഖത്തോടെയാണ് ജിഹാദിനായുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങളെ കുറിച്ച് നൂര്‍ ഉല്‍ സംസാരിച്ചത്.
”ഇന്ന് ഞാന്‍ പറയുന്നതെല്ലാം ഇസ്ലാമുമായുള്ള മതപരമായ വീക്ഷണകോണില്‍ നിന്നായിരിക്കും. സൂറ-ഇ-തൗബയുടെ നിരവധി വാക്യങ്ങളും അതിന്റെ വ്യാഖ്യാനവും നിങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയും. പ്രകാശമോ ഭാരമോ ആകട്ടെ, അല്ലാഹുവിനെ പിന്തുടരാനായി അവന്‍ ജിഹാദിനായി വിളിക്കുന്നു. എല്ലാ മുസ്ലീങ്ങള്‍ക്കുമുള്ള അല്ലാഹുവിന്റെ സന്ദേശമാണിത് ‘, നൂര്‍ ഉല്‍ പറയുന്നു.
ലോകത്തെ ഭരിക്കാന്‍ മോഹിക്കുന്നവരുടെ കൈകള്‍ തടയാന്‍ കഴിയുന്നത് ഒരു യഥാര്‍ത്ഥ മുസ്ലീം നേതാവില്ലേയെന്നും ഖുറാനിലെ നാലാം അദ്ധ്യായം സൂറ-അന്‍-നിസയെ എടുത്തുകാട്ടി നൂര്‍-ഉല്‍-അര്‍ഫീന്‍ ചോദിക്കുന്നുണ്ടായിരുന്നു .
ജോ ബൈഡന്‍ യുഎസ് ‘ചെയര്‍മാന്‍’ ആണെന്നും ബൈഡന്‍ മുസ്ലീങ്ങള്‍ക്കെതിരാണെന്നും നൂര്‍-ഉല്‍-അര്‍ഫീന്‍ പറയുന്നു . ‘ഇസ്രായേല്‍ പ്രതിരോധ സേനയെ വാര്‍ത്താ അവതാരകന്‍ ജൂത പ്രതിരോധ സേന ‘എന്നാണ് പരിപാടിയ്ക്കിടെ വിളിക്കുന്നത് .പാകിസ്താനിലെ മുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജൂത വിരുദ്ധ വികാരം ഇളക്കിവിടുക എന്നതാണ് ”ടൈം ഫോര്‍ ജിഹാദ് ഇസ്രായേല്‍ Vs പലസ്തീന്‍” എന്ന പരിപാടിയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും ലോകരാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Post Your Comments