COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 206,297 പേര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 191,065 പേര്‍ക്ക് രോഗം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കൊറോണ വൈറസ് രോഗം മൂലം ഒമാനില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2,210 ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാകുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 709 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button