അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്നു ഉത്തര കൊറിയ.
അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ഉത്തര കൊറിയ എട്ടു പോയിന്റുമായി പട്ടികയിൽ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. നേരത്തെ ടോക്കിയോ ഒളിമ്പിക്സിൽ നിന്നും ഉത്തര കൊറിയ പിൻവാങ്ങിയിരുന്നു.
Post Your Comments