ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമാകുന്നു. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് രാജ്യത്ത് ഏറെ സുരക്ഷിതമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആസ്ട്ര സെനക്കയുടെ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായിരുന്നു ആദ്യം എടുത്തുപറഞ്ഞിരുന്ന പ്രധാന വിഷയം. എന്നാല്‍ രാജ്യത്ത് ഇത്തരം കേസുകള്‍ വളരെ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.
Read Also : കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്തിട്ടുള്ളുവെന്ന് വാക്സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ സമിതി (എ.ഇ.എഫ്.ഐ) പറയുന്നത്. 26 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു.
പത്ത് ലക്ഷം കോവിഷീല്‍ഡ് വാക്സിന് ഇത്തരത്തിലുള്ള 0.61 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments