Latest NewsNewsIndia

പനിയെ കോവിഡ് എന്ന് തെറ്റിധരിച്ചു; മണ്ണെണ്ണ കുടിച്ചയാള്‍ ചികിത്സ ലഭിക്കാതെ മരിച്ചു

പരിശോധന ഫലം നെഗറ്റീവായിരുന്നു

ഭോപ്പാല്‍: പനിയെ കോവിഡ് എന്ന് തെറ്റിധരിച്ച് മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു. 30കാരനായ തുന്നല്‍ തൊഴിലാളി മഹേന്ദ്രയാണ് മരിച്ചത്. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

Also Read: ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ് ; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡോ. ഷിംനാ അസീസ്

കഴിഞ്ഞ അഞ്ച് ദിവസമായി മഹേന്ദ്രയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിട്ടും ശരീര താപനില കുറയാഞ്ഞതിനാല്‍ തനിയ്ക്ക് കോവിഡ് ബാധിച്ചെന്ന് മഹേന്ദ്ര തെറ്റിധരിച്ചു. മണ്ണെണ്ണ കോവിഡിനെ ഇല്ലാതാക്കുമെന്ന് പരിചയക്കാരന്‍ പറഞ്ഞത് കേട്ടാണ് ഇയാള്‍ മണ്ണെണ്ണ കുടിച്ചതെന്നാണ് വിവരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്ക ഒഴിവില്ലെന്ന കാരണത്തില്‍ ചികിത്സ ലഭിച്ചില്ല.

രണ്ട് ദിവസത്തിന് ശേഷം അശോക ഗാര്‍ഡനിലെ സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിച്ചു. എന്നാല്‍ ശനിയാഴ്ചയോടെ മഹേന്ദ്രയുടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ആശുപത്രി അധികൃതര്‍ മഹേന്ദ്രയുടെ സാമ്പിള്‍ എടുത്തിരുന്നു. തുടര്‍ന്ന് പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്തു. ഭോപ്പാലിലെ ശിവ നഗര്‍ പ്രദേശത്താണ് മഹേന്ദ്രയും കുടുംബവും താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button