ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശനനടപടിയാണ് പൊലീസ് സ്വീകരിച്ച് വരുന്നത്. മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചവര്‍ക്ക് പൊലീസ് നൽകിയ ശിക്ഷയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നിയന്ത്രണങ്ങൾ ലംഘിച്ചു പുറത്തിറങ്ങിയ ആളെ പിടികൂടിയ ശേഷം നാല് പേജ് നിറയെ ഭഗവാന്‍ രാമന്റെ പേര് എഴുതിച്ചു. ഒരു രാമന്റെ ചിത്രമുള്ള ഒരുനോട്ട് ബുക്ക് നല്‍കികൊണ്ടായിരുന്നു പോലീസിന്റെ ശിക്ഷ.
Post Your Comments