തിരുവനന്തപുരം: രാജ്യം മുഴുവന്‍ ബ്ലാക് ഫംഗസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടെ കേരളവും ഗൗരവമായി തന്നെ കാണുന്നു. കൊവിഡ് ബാധിതരില്‍ മരണത്തിന് കാരണമായി തീരുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. മ്യൂകോര്‍മൈക്കോസിസ് എന്ന ഈ മാരക ഫംഗസ് ബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മാസ്‌ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡിനെ പോലെ ബ്ലാക്ക് ഫംഗസിനും മാസ്‌ക് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ഇതോടെ വ്യക്തമായി.
അതേസമയം പ്രമേഹം ഗുരുതരമായി ഉള്ളവര്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഏഴുപേരില്‍ ഇതുവരെ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൊവിഡിന് ശേഷമുള്ള കാലയളവില്‍ എച്ച്ഐവി ബാധിതരിലും ദീര്‍ഘകാലമായി പ്രമേഹം ഉള്ള രോഗികളിലും ബ്ലാക് ഫംഗസ് രോഗബാധ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
Post Your Comments