Latest NewsNewsIndia

നർത്തകി സുധാചന്ദ്രന്റെ പിതാവ് അന്തരിച്ചു

മുംബൈ: നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛൻ കെ ഡി ചന്ദ്രൻ അന്തരിച്ചു. 84 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. സിനിമകളിലും നാടകത്തിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് ചന്ദ്രൻ.

Read Also: ‘ഈ കൂട്ടരുടെ തൊലിക്കട്ടി,ഹമ്പമ്പോ…കാണ്ടാമൃഗവും നാണിച്ചു പോകും’; എന്ത് ചെയ്യണമെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന…

ജൂനൂൻ, ഹംഹെ രാഹി പ്യാർ കെ, തീസര കോൻ, തേരെ മേരെ സപ്‌നേ, വെൻ വൺ ഫാൾസ് ഇൻ ലവ്, ചൈനാ ഗേറ്റ്, ഹർ ദിൽ ജോ പ്യാർ കരേഖാ, പുകാർ, സഹാറത്ത്, മേം മാധുരി ദീക്ഷിത് ബൻന ചാഹ്തി ഹൂം, കോയി മിൽ ഗയ എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

സ്റ്റാർ ടി.വി. സീരിയൽ ഗുൽമോഹറിലും അദ്ദേഹം വേഷമിട്ടു. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ കൂടിയായിരുന്നു അദ്ദേഹം. പാർലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ അപ്പൂപ്പൻ കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.

Read Also: കേദാർനാഥ് ക്ഷേത്രം തുറന്നു; തീർത്ഥാടകർക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button