NattuvarthaLatest NewsKeralaNews

“വീട്ടിലെ കാരണവർക്ക് അടുപ്പത്തും ആകാമല്ലോ”; മുഖ്യമന്ത്രിയുടെ നിയമലംഘനത്തിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, 3 പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കുന്നത് കുറ്റകരമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ ഭാഗമായി എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച സംഭവത്തിൽ വിമർശനവുമായി ജോമോൻ പുത്തൻപുരയ്‌ക്കൽ. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, 3 പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കുന്നത് കുറ്റകരമാണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ ഇത് നടത്തിയത് നിയമലംഘനം ആണെന്ന് ജോമോൻ പറഞ്ഞു.

read also: ട്രിപ്പിൾ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളുമായി തൃശൂർ; മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ്

”തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, 3 പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കുന്നത് കുറ്റകരമാണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് ഇന്ന് എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ, മുഖ്യമന്ത്രി കേക്ക് മുറിച്ച് എല്ലാവർക്കും നൽകുമ്പോൾ മുഖ്യമന്ത്രിയ്ക്ക് ചുറ്റും വേണ്ടപ്പെട്ടവർ മുട്ടിയുരുമി ഇടിച്ചു നിൽക്കുന്ന ചിത്രമാണിത്. “വീട്ടിലെ കാരണവർക്ക് അടുപ്പത്തും ആകാമല്ലോ” എന്ന് പറയുന്നത് പോലെയാണിത്!” ജോമോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button