കൂത്തുപറമ്പ്: കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന്റെ നാലാം നാൾ കോവിഡ് ബാധിതനായ മകൻ ജീവനൊടുക്കി. പാലത്തുങ്കരയിലെ പി.ജി. ഹൗസിൽ അനൂപ് (41) ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അനൂപിെൻറ സഹോദരൻ മൂന്ന് മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നും മരിച്ചിരുന്നു. അനൂപിെൻറ പിതാവ് ഗോപാലൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അനൂപിനെ ഞായറാഴ്ച പുലർച്ചെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി 24ന് അനൂപിെൻറ സഹോദരൻ പാലത്തുങ്കരയിൽ ഹോട്ടൽ നടത്തുകയായിരുന്ന അനീഷ് (42) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പിതാവിനും സഹോദരനോടുമൊപ്പം ഹോട്ടലിൽ തന്നെ ജോലി ചെയ്തു വരുകയായിരുന്നു ഇയാൾ. ലീനയാണ് അനൂപിെൻറ ഭാര്യ.മാതാവ്: പത്മാവതി. അജിത് കുമാർ, അഭിലാഷ് എന്നിവർ മറ്റു സഹോദരങ്ങളാണ്.
Post Your Comments