ലണ്ടന്‍:കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഇന്ത്യക്ക് ആശ്വാസമായി പുതിയ പഠന ഫലം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന് ഇന്ത്യയിലും ബ്രിട്ടണിലും കൂടുതലായി കണ്ടു വരുന്ന കൊവിഡ് വകഭേദം B.1.617, B.1.1.7 എന്നിവ ഉള്‍പ്പെടെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഫലപ്രദമാണെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്തു വിട്ടു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വിറ്ററില്‍ പങ്കുവെച്ചു. നേരേെത്ത തന്നെ ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന വൈറസ് വകഭേദം B.1.617 നെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു.
ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിച്ചെടുത്തത്. നിലവില്‍ ഇന്ത്യയില്‍ അനുമതിയുള്ള മൂന്ന് കോവിഡ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്.
Post Your Comments