തിരുവനന്തപുരം: രണ്ടാം ഇടത് മുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് ക്യാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചതെന്ന് ജോസ് കെ മാണി ഇടത് മുന്നണിയോഗത്തിന് ശേഷം വ്യക്തമാക്കി.
രണ്ട് മന്ത്രി സ്ഥാനമാണ് മുന്നണിയിൽ പാർട്ടി ആവശ്യപ്പെട്ടത്. ഇടത് മുന്നണി കെട്ടുറപ്പാണ് പ്രധാന്യം. അതിനാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണ്. അഞ്ച് ഘടക കക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിധികളുണ്ടെന്നും അതിനാൽ വിശാല സമീപനമാണ് ഇടത് മുന്നണി എടുത്തതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മന്ത്രിയും ചീഫ് വിപ്പും ആരാകുമെന്ന് ഉടൻ തീരുമാനിക്കുമെന്നും വകുപ്പ്, മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വിശദീകരിച്ചു.
Post Your Comments