Latest NewsKeralaNews

ആ ഉത്തരവിന് അത് അച്ചടിച്ച കടലാസിന്റെ വിലയെങ്കിലും ഉണ്ടെങ്കിൽ നടപടിയെടുക്കണം: സന്ദീപ് വാചസ്പതി

രാഷ്ട്രീയ, മതപരമായ, ഒത്തുചേരലുകൾ ഉൾപ്പെടെ നിരോധിച്ചതായി സർക്കാർ ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടത്തും ട്രിപ്പിൾ ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിജയാഘോഷം നടത്തിയ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ജില്ലയിൽ ഇത്തരം പ്രവൃത്തികൾ നടത്തിയതിനെതിരെ നടപടിയെടുക്കണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

read also: മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്

സംസ്ഥാനത്ത് എല്ലാ സാമൂഹിക, രാഷ്ട്രീയ, മതപരമായ, ഒത്തുചേരലുകൾ ഉൾപ്പെടെ നിരോധിച്ചതായി സർക്കാർ ഉത്തരവിട്ടിരുന്നു. ആ ഉത്തരവിന് അത് അച്ചടിച്ച കടലാസിന്റെ വിലയെങ്കിലും ഉണ്ടെങ്കിൽ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button