തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പി തോല്‍വി സംഭവിച്ചതിന്റെ ആഘാതത്തില്‍ നിന്നും പാര്‍ട്ടിയെ ഇനി എങ്ങനെ ശക്തിപ്പെടുത്താം എന്ന ആലോചനയിലാണ് ബി ജെ പി ഇപ്പോള്‍. തിരഞ്ഞെടുപ്പില്‍ എങ്ങനെ തോല്‍വി സംഭവിച്ചു എന്നതിനെ കുറിച്ച് വ്യക്തമാക്കുവാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായവരുമായി ആശയവിനിമയം നടത്തി. ഓണ്‍ലൈനായി നടത്തിയ മീറ്റിംഗില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളും അതിനൊപ്പം ഇനി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായിരുന്നു എന്ന് കൗമുദി റിപ്പോർട്ട് ചെയ്യുന്നു .
പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാക്കുന്നതിനായി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് മറ്റ് കേഡര്‍ പാര്‍ട്ടികളുടെ ശൈലിയില്‍ പാര്‍ട്ടി അലവന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. സിപിഎമ്മിൽ ഇത്തരത്തിൽ മുഴുവൻ സമയം പ്രവർത്തിക്കാൻ ആളുണ്ട്. അതേസമയം ബിജെപിയിൽ പ്രവർത്തകർ മറ്റു ജോലികൾ ചെയ്യുന്നതിനിടയിൽ ആണ് പാർട്ടി പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകുന്നത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണമായി മിക്ക സ്ഥാനാര്‍ത്ഥികളും ഉയര്‍ത്തിക്കാട്ടിയത് വിവിധ സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കഴിയാതിരുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും സംയോജകരെ വച്ചെങ്കിലും ഇത് ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പലരും രാഷ്ട്രീയ പ്രവര്‍ത്തനം അറിയാത്തവരുമായിരുന്നു.
അതും തിരിച്ചടിയായി. ഇതിനു പുറമേ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തരത്തില്‍ ഹൈന്ദവ ഐക്യം ഊട്ടിഉറപ്പിക്കുവാന്‍ ഇക്കുറി കഴിഞ്ഞിരുന്നില്ല. ഇതിനു പുറമേ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പരാജയത്തിന് കാരണമായതായി കണക്കാക്കി. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്ത ചിലര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറിയെന്നും ആരോപണമുയര്‍ന്നു.
സ്ഥാനാര്‍ത്ഥികളായ ചില മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതും ചര്‍ച്ചയായിട്ടുണ്ട്.
Post Your Comments