ഹൈരദാബാദ് : കൊറോണ ബാധിച്ച മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ അക്കൗണ്ടിലേയ്ക്ക് സ്ഥിര നിക്ഷേപമായി പത്ത് ലക്ഷം രൂപ കൈമാറാനാണ് തീരുമാനം. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : ആ ഉത്തരവിന് അത് അച്ചടിച്ച കടലാസിന്റെ വിലയെങ്കിലും ഉണ്ടെങ്കിൽ നടപടിയെടുക്കണം: സന്ദീപ് വാചസ്പതി
കൊറോണ കാലത്ത് അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിയാണിത്. ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. 25 വയസാകുമ്പോള്‍ ഇതിന്റെ കാലാവധി കഴിയും. എല്ലാ മാസവും 5-6 ശതമാനം വരെ പലിശ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ലഭിക്കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്ത് അതിരൂക്ഷമായി വര്‍ദ്ധിക്കുന്ന കൊറോണ വ്യാപനം തടയാന്‍ വേണ്ടി നാല് ആഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നേരത്തെ കൊറോണ ബാധിച്ച് അച്ഛനമ്മമാര്‍ മരിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികള്‍ക്ക് എല്ലാ മാസവും 5000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സൗജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു.
Post Your Comments