COVID 19Latest NewsKeralaNattuvarthaNews

കൊവിഡ് ഭീതിക്കിടെ മഞ്ഞപ്പിത്തവും; നിലമ്പൂരിൽ നാല് പേർ ചികിത്സയിൽ, പടരുമെന്ന മുന്നറിയിപ്പുമായി അധികൃതർ

നിലമ്പൂര്‍: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. നിലമ്ബൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട് സന്ദര്‍ശിച്ചു. ഗൃഹ പ്രവേശനത്തില്‍ പങ്കെടുത്തിരുന്നവരില്‍ നഗരസഭക്ക് പുറത്തുള്ള പലര്‍ക്കും രോഗലക്ഷണമുള്ളതായി വീട്ടുകാര്‍ പറഞ്ഞതായി ജെപിഎച്ച്‌ എന്‍ ഷീജ അറിയിച്ചു.

Also Read:അടുത്ത സീസണിലും ബാഴ്‌സലോണയിൽ തുടരും: കോമാൻ

ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്.രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തത്തിന്റെ ഒരു പ്രധാന കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ്. പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിബന്ധങ്ങളിലൂടെയും ആണ് ഈ രോഗം പകരുന്നത്.

നമ്മുടെ നാട്ടില്‍ പരക്കെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലോകത്തില്‍ ഒരു വര്‍ഷം 14 ലക്ഷം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ പിടിപെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘ഫീക്കോ ഓറല്‍’ എന്നാണ് ഈ പകര്‍ച്ച വ്യാധി അറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ വഴിയുണ്ടാവുന്ന മഞ്ഞപ്പിത്തം ഭയപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അതിജീവനശേഷിയുള്ള വൈറസുകളാണിവ. കാലാവസ്ഥ മാറ്റങ്ങള്‍ പോലും അതിജീവിക്കാനുള്ള ശക്തി ഇവയ്ക്കുണ്ട്. ഒരേ സ്രോതസ്സില്‍നിന്ന് തുടങ്ങി പലരെയും ഒരേ സമയം ബാധിക്കുന്ന രോഗമായി ഇത് മാറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button