
മസ്‌കറ്റ്: ഒമാനിലെ ബോഷെര്‍ വിലായത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് ആയിരത്തിലേറെ മദ്യക്കുപ്പികള്‍. പ്രവാസി തൊഴിലാളികളുടെ സ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസ്സെസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തി പിടികൂടിയായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1,400 കുപ്പി മദ്യം ഇവിടെ നിന്നും കണ്ടെത്തിയതായി ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments