ഭോപ്പാല്‍: തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷിച്ചു. ശനിയാഴ്ച ഭോപ്പാലിലാണ് സംഭവം. യുവതി തടാകത്തില്‍ മുങ്ങിത്താഴുന്നത് കണ്ട സഹോദരന്‍ അവളെ രക്ഷിക്കാന്‍ എടുത്തു ചാടി. പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധരും ഉടന്‍ തന്നെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇരുവരെയും രക്ഷപ്പെടുത്തുകയും സുരക്ഷിതരായി കരയ്‌ക്കെത്തിക്കുകയും ചെയ്തു.
READ MORE: ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കോവിഡ് രോഗി നാടുചുറ്റുന്നു ; ഒടുവിൽ കയ്യോടെ പിടികൂടി പോലീസ്
ഭോപ്പാലിലെ ഗാന്ധി നഗര്‍ നിവാസികളാണ് സഹോദരങ്ങള്‍ എന്ന് പ്രാദേശിക പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഡി പി സിംഗ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി സ്മാര്‍ട്ട്ഫോണ്‍ വാങ്ങണമെന്ന് സഹോദരനോട് ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ അവള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുക്കാമെന്ന് സഹോദരന്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ യുവതി തന്റെ ആവശ്യത്തില്‍ അവള്‍ ഉറച്ചുനിന്നു. പിന്നീട് അവള്‍ വീട് വിട്ടിറങ്ങി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ”പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയെ സഹോദരന്‍ പിന്തുടര്‍ന്നുവെന്നും അവള്‍ തടാകത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ രക്ഷിക്കാനായി എടുത്തു ചാടുകയും ചെയ്യുകയായിരുന്നു. യുവതിയെ പിന്നീട് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
READ MORE: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേർക്ക്
Post Your Comments