COVID 19Latest NewsNewsIndia

മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി

മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനത്താൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ മഹാരാഷ്ട്രയില്‍ വീണ്ടും നീട്ടി. മഹാരാഷ്ട്രയിൽ ലോക്ഡൗണ്‍ ജൂണ്‍ 15 വരെയാണ് നീട്ടിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. എന്നാല്‍ കൊറോണ വൈറസ് രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു. മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button