തിരുവനന്തപുരം : ഒരു ലക്ഷത്തിലധികം ആളുകളെ കുടിയൊഴുപ്പിക്കുന്നതും കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു ; ഇന്നത്തെ നിരക്കുകൾ
കെ റെയില്‍ പദ്ധതി പിന്‍വലിക്കുന്നതു വരെയുള്ള ശക്തമായ സമരം നടത്താന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന തല പ്രവര്‍ത്തക യോഗം തീരുമാനിച്ചു. മെയ് 18 ന് പ്രമുഖ സാമൂഹിക- രാഷ്ട്രീയ-പരിസ്ഥിതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന തല ഓണ്‍ലൈന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വന്‍ഷനില്‍ തുടര്‍ന്നുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കും.
കോവിഡ് സാഹചര്യമായതിനാല്‍ സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗിച്ചുകൊണ്ട് പദ്ധതിയുടെ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രചരണം സജീവമായി നടത്താനും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ യോഗം എം ടി തോമസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, റ്റി.റ്റി ഇസ്മായില്‍, എം. ഷാജര്‍ഖാന്‍, കെ. ശൈവപ്രസാദ്, ചാക്കോച്ചന്‍ മണലേല്‍, ശ്രീധരന്‍ ചേര്‍പ്പ്, അഡ്വ.സിറാജുദീന്‍ കരിച്ചാറ, രാമചന്ദ്രന്‍ വരപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
Post Your Comments