ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും വാക്സിനേഷനും ആധാര്‍ നിര്‍ബന്ധമാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യു.ഐ.ഡി.എ രംഗത്തെത്തിയത് .കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് യു.ഐ.ഡി.എ.ഐ(യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു.
Read Also : കെ റെയില്‍ പദ്ധതി : സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങി ജനകീയ സമിതി
ആധാര്‍ ഇല്ലെങ്കിലും വെരിഫിക്കേഷന്‍ നടത്താന്‍ സാധിച്ചില്ലെങ്കിലും അടിയന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഏതെങ്കിലുമൊരു ഏജന്‍സിക്കോ സര്‍ക്കാര്‍ വകുപ്പിനോ പിന്മാറാനാവില്ല. 2016ലെ ആധാര്‍ ആക്ടിലെ ഏഴാം വകുപ്പില്‍ ഇതിനെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.
വാക്സിന് രജിസ്ട്രേഷന് ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. പക്ഷേ അത് ആധാര്‍ ആകണമെന്ന് നിര്‍ബന്ധമില്ല. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ്, പെന്‍ഷന്‍ രേഖ തുടങ്ങിയവയെല്ലാം വാക്സിന് രജിസ്ട്രേഷനായി ഉപയോഗിക്കാം.
Post Your Comments